Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspension Bridge

Kollam

കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കു​ന്നു

കൊ​ട്ടാ​ര​ക്ക​ര: ക​ല്ല​ട​യാ​റി​ന് കു​റു​കെ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടു​മൊ​രു തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കു​ന്നു. മ​ഠ​ത്തി​നാ​പ്പു​ഴ ക​ട​വി​ല്‍ നി​ന്ന് മ​റു​വ​ശ​ത്ത് പ​ത്ത​നം​തി​ട്ട​യെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കു​ക. കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ മ​ന്ത്രി​യാ​യി​രി​ക്കെ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഒ​രു കോ​ടി പ​ദ്ധ​തി​യ്ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ​യും പ​ഞ്ചാ​യ​ത്ത്, ബ്‌​ളോ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക​ല്ല​ട​യാ​റി​നോ​ട് ചേ​രു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കു​ള​ക്ക​ട. ആ​റി​ന് അ​പ്പു​റം പ​ത്ത​നം​തി​ട്ട ജി​ല്ല​യാ​ണ്. പ​ഴ​യ​കാ​ല​ത്ത് ക​ട​ത്ത് തോ​ണി​ക​ളാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം. വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റ് ജോ​ലി​ക​ള്‍​ക്ക് പോ​കു​ന്ന​വ​രു​മ​ട​ക്കം ക​ട​ത്ത് തോ​ണി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് മ​റു​ക​ര​യി​ലെ​ത്തി​യി​രു​ന്ന​ത്. എം​സി റോ​ഡി​ലെ ഏ​നാ​ത്ത് പാ​ലം കാ​ല​ങ്ങ​ളാ​യി ഉ​ണ്ട്. അ​തി​ന് അ​ധി​ക ദൂ​ര​ത്ത​ല്ലാ​തെ​യാ​ണ് ഇ​ളം​ഗ​മം​ഗ​ലം തൂ​ക്കു​പാ​ല​മു​ള്ള​ത്. ഇ​ട​ക്കാ​ല​ത്ത് തൂ​ക്കു​പാ​ലം ത​ക​ര്‍​ന്നു​പോ​യെ​ങ്കി​ലും പി​ന്നീ​ട് ന​വീ​ക​രി​ച്ചു. ഇ​പ്പോ​ള്‍ നി​ര​വ​ധി ആ​ളു​ക​ള്‍ ഈ ​തൂ​ക്കു​പാ​ലം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കാ​ല്‍​ന​ട യാ​ത്രി​ക​ര്‍​ക്ക് പു​റ​മെ ആ​ല്‍​ബം, ക​ല്യാ​ണ വീ​ഡി​യോ​സ് ഷൂ​ട്ട് ചെ​യ്യാ​നു​മൊ​ക്കെ ഈ ​തൂ​ക്കു​പാ​ല​ത്തി​ല്‍ ആ​ളു​ക​ളെ​ത്തും. കാ​ഴ്ച കാ​ണാ​നു​ള്ള​വ​രു​മെ​ത്താ​റു​ണ്ട്.

ഇ​ളം​ഗ​മം​ഗ​ലം തൂ​ക്കു​പാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടു​മൊ​രു തൂ​ക്കു​പാ​ലം കൂ​ടി കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന​ത് നാ​ട് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. തെ​ങ്ങ​മാ​മ്പു​ഴ ക​ട​വി​ലും പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ആ​യി. അ​ഞ്ചു കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

 

Latest News

Corehub Up